-
ഹൃദയത്തിന്റെ സ്പന്ദനമറിഞ്ഞ ഓർമകൾ: സ്കൂൾ അനുഭവം

ഇന്നലെ അഷ്ടമിക്ക് നടക്കാനിറങ്ങിയപ്പോൾ പരിചയമുള്ളൊരാൾ ആൾക്കൂട്ടത്തിനിടയിലൂടെ ഒരു ചിരിയുമായി മുമ്പിൽ വന്നു. പ്ലസ് ടൂവിന് കൂടെയുണ്ടായിരുന്ന സുജിത്ത് ആയിരുന്നു അതെന്ന് തിരിച്ചറിഞ്ഞെങ്കിലും അവന്റെ പേര് അത് തന്നെയാണെന്ന് അവനോട് തന്നെ ചോദിച്ച് ഉറപ്പു വരുത്തി. എന്റെ ഓർമകൾക്ക് മറവിയുമായി അടുത്തിടയായി കണ്ടുവരുന്ന ഒരു അടുപ്പം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. കാര്യം അവന്റെ പേര് അവനോട് തന്നെ ചോദിക്കുന്നത് മോശമായി പോയെങ്കിലും മറ്റേതെങ്കിലും പേര് വിളിച്ച് അവനെ വേദനിപ്പിക്കുന്നതിലും ഭേദം അതായിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ടാകണം. അവന്റെ സ്നേഹത്തോടെയുള്ള ഇടപെടലിന് ഇന്നും… Continue reading
-
‘ആപ്പിളെ’ന്ന ആഗ്രഹം

ഏകദേശം ഏഴെട്ട് കൊല്ലം മുമ്പ് നടന്നൊരു അനുഭവമാണ്. ഞാൻ അന്ന് നല്ലൊരു ജോലിക്കായി അന്വേഷിച്ച് നടക്കുന്ന സമയം. ഒരുപാട് സ്ഥലത്ത് ജോലിക്കായി അപേക്ഷിച്ചിരുന്നു. പല ഇന്റർവ്യൂകളും നടന്നു പോയി. പലതും നല്ല ഓർമകളായി അവശേഷിച്ചു. അതിലൊരെണ്ണമാണ് ഈ എഴുത്തിനാധാരം. Continue reading
-
വളയുന്ന നമ്മൾ

വര്‍ഷം അവസാനിക്കാറായി. ഈ വര്‍ഷം ഒന്നും തന്നെ എഴുതിയിട്ടില്ലെന്ന ബോധ്യത്തില്‍നിന്ന് ഉരിത്തിരിഞ്ഞ ഒരു കുറിപ്പാണിതെന്ന് വേണമെങ്കില്‍ പറയാം. എഴുതാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും പേനയെടുത്തെന്തെങ്കിലും കുറിക്കാനുള്ള മടിയും പിന്നെ വിഷയ ദാരിദ്ര്യവും കുടിച്ചേർന്നു വരുമ്പോൾ ഒന്നും കുറിക്കാൻ തോന്നാറില്ല. പല സന്ദർഭങ്ങളിലും പല കാര്യങ്ങളെക്കുറിച്ച് എഴുതാനുള്ള ചിന്തകൾ ഉണ്ടായെങ്കിലും അതൊന്നും വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്രയത്നം എന്റെ ഭാഗത്തുണ്ടായതുമില്ല. ഇതൊക്കെ ആരെങ്കിലും വായിക്കുമോ എന്ന ചിന്ത കൂടി കടന്നുകൂടിയാൽ പൂർത്തിയായി. സത്യത്തിൽ നിങ്ങൾ എത്ര പേര് ഇപ്പോൾ വായിക്കുന്നുണ്ട്? (ചോദ്യം… Continue reading
-
മെസ്സിയും ഫുട്ബോളും പിന്നെ ഞാനും

2002 വേൾഡ് കപ്പ് ഫൈനലാണ് ഞാൻ ആദ്യമായി ഫുട്ബോൾ കളി കണ്ട് തുടങ്ങുന്നത്. അന്നത്തെ ബ്രസീൽ ഫുട്ബോളിൻ്റെ അറ്റാക്കും ജർമനിയുടെ ഡിഫിൻസും നേരിൽ കണ്ട കളിയിൽ ബ്രസീൽ കപ്പിൽ മുത്തമിട്ടത് ഇന്നും ചെറുതായെങ്കിലും മനസ്സിലുണ്ട്. അന്നത്തെ ജർമൻ ഗോൾകീപ്പർ ആയിരുന്ന ഒലിവർ ഖാനും ബ്രസീലിൻ്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച റൊണാൾഡോയും എല്ലാം ഫുട്ബോൾ മനസ്സിലേക്ക് ചേക്കേറാൻ കാതലായ കാരണക്കാരാണ്. അച്ഛൻ മികച്ച ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നത് കൊണ്ടാകണം ക്രിക്കറ്റിനേക്കാളും ഫുട്ബോൾ കാണാൻ ആയിരുന്നു ഞങ്ങളെ പ്രോത്സഹിപ്പിച്ചിരുന്നത്.… Continue reading
-
കളിപ്പാട്ടം

ഇത് ആദ്യമായല്ല അയാളെ ഈ കായലിനരികെ കാണുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഒരു അപ്പൂപ്പൻ. ഉത്സവത്തിന് മാത്രം കാണാറുള്ള ഇത്തരം കളിക്കോപ്പുകളിലേക്ക് പ്രായം എത്രയായാലും കണ്ണോടിയെത്തുമെന്നത് മാറ്റമില്ലാതെ തുടരുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്ന് എന്തോ എനിക്ക് അയാൾ കച്ചവടത്തിനിരിക്കുന്നതിന് അടുത്തുള്ള ഒരു ബഞ്ചിലിരിക്കാനിടം കിട്ടി. അയാളുടെ അടുത്തുകൂടി പോകുമ്പോഴുള്ള കുട്ടികളുടെ കണ്ണുകൾ കളിപ്പാട്ടങ്ങളിലേക്ക് ഉടക്കി, പിന്നെ ആ കണ്ണുകൾ അച്ഛനേയും അമ്മയേയും മാറി മാറി തിരയുന്നതും ഞാൻ കൗതകത്തോടെ നോക്കിയിരുന്നു. കുട്ടികളെ ആകർഷിക്കാൻ അയാൾ തൻ്റെ കയ്യിലുള്ള… Continue reading
About Me
I work as a Graphic Designer, which focuses on creative and inventive outputs. Along with that, I enjoy sharing my thoughts and views by scribbling them on a piece of paper or even on a social platform. These scribblings taught me that my inner self is capable of creative writing. So, through the means of writing, I’d like to communicate my emotions and expressions.