എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവിതത്തിലേക്കു ഒരു വെളിച്ചമെന്നോണം കടന്നുവരുന്നവുണ്ട് - ചില ഊർജം തരാൻ വന്നവരെന്നോണം . ആ ഊർജത്തിന്റെ ഉയർത്തെഴുനേൽപ്പിൽ നിന്നാണ് ഇന്നും ഈ പേന ചലിച്ചു തുടങ്ങിയത് - തമാശയ്ക് എന്നോണം ഉള്ള ചോദ്യം ആയിരുന്നു എഴുത്തു നിർത്തരുത് - ഞാൻ വേണമെങ്കിൽ ബോൾ പേന തന്ന് സഹായിക്കാം എന്ന് - ചില വെറും വാക്കുകൾ അല്ലെ നമ്മെ കൊണ്ട് പലതും ചെയ്യിപ്പിച്ചു തുടങ്ങിയത് --- വീണ്ടും എഴുതുക --അല്ല കുത്തി കുറിക്കുക ആണ് -
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും ...
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വിളയും"
അതെ കുഞ്ഞുണ്ണിമാഷിന്റെ വരികൾ തന്നെ
നമ്മുടെ ഒക്കെ ഇന്നത്തെ ജീവിതം എല്ലാത്തരം വായനകൾക്കും ഓരോ ആഴം കല്പിച്ചുകൊണ്ടാണല്ലോ മുന്നേറുന്നത് - ചിലരങ്ങനെയാണ് വായനയിലൂടെ ഉള്ളിലേക്കാവേശിക്കുകയാണ് - ചിലതെങ്ങനെയാണ് അനുഭവങ്ങളിലൂടെ ഉള്ളിലേക്കു സ്വാംശീകരിക്കുകയാണ് - ചില യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ നമ്മുക് തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധം നമ്മളും അവരുടെ കൂടെ ആ യാത്രയിൽ ഉൾപ്പെട്ടു പോവും .
ഒരിക്കൽ ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിച്ചു ഇങ്ങനെ - ഗുരു നമ്മൾ വായിക്കുന്നത് എന്തും നമ്മെ സ്വാധീനിക്കുമോ ? സ്വാധീനിക്കുമെങ്കിൽ നമ്മളിൽ ഭൂരിഭാഗവും ആ എഴുത്തുകൾക്ക് അടിമപെടില്ലേ എന്ന് ?
ചോദ്യത്തിന് ആ ഗുരു നൽകിയ ഉത്തരം ആയിരുന്നു --
ആ വിദ്യാർത്ഥിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾക് തുടക്കം :
"നീ അടിമപ്പെടുന്നിടത്ത് ആണ് നിന്റെ തോൽവി. മറിച്ചു നീ അതിലെ പാഠങ്ങൾ ഉൾകൊണ്ട് കൊണ്ട് മുന്നേറുക ആണെങ്കിൽ നിനക്കു വിജയവും തോൽവിയും തമ്മിൽ ഉള്ള അന്തരം തെളിഞ്ഞു വരും .
ഇന്നത്തെ ഭ്രാന്തമായ കുത്തികുറികല്ലുകൾ ഇവിടെ നിർത്തുന്നു ... (തുടരും,)
പേനയിൽ മഷി നിറക്കാൻ ആഹ്വാനം നൽകിയ മിത്രമേ നന്ദി ...








